Monday, March 17, 2008

ഞാന്‍ മനുഷ്യന്‍

ഞാന്‍ മനുഷ്യന്‍; ജന്മസ്ഥലം ഭൂമി, വയസ്സ് ദിനരാത്രങ്ങള്‍
ഞാന്‍ മനുഷ്യന്‍; ജാതി ജീവജാലം, ജോലി ജീവിതം
ഞാന്‍ മനുഷ്യന്‍; മതം മനസ്സാക്ഷി, കര്‍മ്മമണ്ഡലം സേവനം
ഞാന്‍ മനുഷ്യന്‍; വര്‍ഗ്ഗം ഇരുകാലി, വിദ്യാലയം ലോകം
ഞാന്‍ മനുഷ്യന്‍; ഭാഷ സ്നേഹം, ഇഷ്​ടഭക്ഷണം കായ്കനികള്‍
ഞാന്‍ മനുഷ്യന്‍; ഗുരു അനുഭവം, ഇഷ്​ടവിഷയം മനുഷ്യര്‍
ഞാന്‍ മനുഷ്യന്‍; ഇഷ്​ടപുസ്തകം പ്രകൃതി, ഇഷ്​ടസംഗീതം മഴ
ഞാന്‍ മനുഷ്യന്‍; ഇഷ്​ടസുഹൃത്ത് മനസ്സ്, ഇഷ്​ടപ്രവൃത്തി ദാനധര്‍മ്മം
ഞാന്‍ മനുഷ്യന്‍; നിങ്ങളേപ്പോലൊരു മനുഷ്യന്‍.

12 comments:

Jane Joseph , New Jersey, USA said...

ഞാന്‍ മനുഷ്യന്‍; ജന്മസ്ഥലം ഭൂമി, വയസ്സ് ദിനരാത്രങ്ങള്‍.

ദിലീപ് വിശ്വനാഥ് said...

ആ ഞാന്‍ മനുഷ്യന്‍ ആവര്‍ത്തിക്കാതെ ഇതൊരു അഭിമുഖം പോലെ എഴുതിയിരുന്നെങ്കിലും നന്നായേനേ.

ചിന്തകള്‍ കൊള്ളാം.

Asha said...

Not bad ...Kavithayil alpam "sangathi" missing aaano?

Novel idea to explore!!!!

Boban

Sharu (Ansha Muneer) said...

നല്ല ചിന്ത... എഴുതിയ രീതിയ്ക്കു അല്പം മാറ്റം വരുത്തിയിരുന്നു എങ്കില്‍ കുറച്ചുകൂടി നന്നായേനെ

തറവാടി said...

നല്ല ചിന്ത :)

ഗീത said...

എല്ലാ മനുഷ്യരുടേയും ബയോഡേറ്റ ഇങ്ങനെ തന്നെ ആയിരുന്നുവെങ്കില്‍ !!!

ജെയ്ന്‍ നന്നായിട്ടൂണ്ട്.

മാധവം said...

കൊള്ളാം കൊള്ളാം
ഞാനും മനുഷ്യന്‍

ബയാന്‍ said...

ഇതൊരു സ്വപ്നമാകാതിരിക്കട്ടെ.

Jane Joseph , New Jersey, USA said...

വാല്‍മീകി, ശരിയാണു....ചിന്ത മനസിലേക്കു വന്നപ്പോള്‍ കൈകള്‍ക്ക് തിടുക്കം കൂടിപ്പോയി....അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.

ബോബ്സ്,
അടുത്ത റൗണ്ടില്‍ സംഗതികള്‍ പ്രത്യേകം ശ്രദ്ധിക്കാം.

ഷാരു, സ്വാഗതം. എനിക്കും തോന്നി ഒന്നു കൂടി എഡിറ്റ് ചെയ്യാമായിരുന്നു എന്ന്.

തറവാടി, വന്നതിനും വായിച്ചതിനും നന്ദി.

ഗീത ടീച്ചര്‍, അങ്ങിനെ ആയിരുന്നെന്കില്‍ ഈ ഭൂമി എത്ര സുന്ദരമായിരുന്നേനെ.

ദേവതീര്‍ത്ഥ, ബയാന്‍,
സ്നേഹസ്വാഗതം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായിരിക്കുന്നു

Sapna Anu B.George said...

നല്ല കവിത, 10 വരിയില്‍ ഈ ലോകത്തിന്റെ മുഴുവന്‍ അര്‍ത്ഥവും......ഇവിടെ കണ്ടതില്‍ സന്തോഷം...

umar trivandrum said...

ഒരു litany യുടെ സാന്ദ്രത തോന്നുന്നു .

എന്ടെ ബ്ലോഗ് വായിക്കാന് അഭ്യര്ത്ഥിക്കുന്നു http://rioh.blogspot.com