Friday, February 15, 2008

അമ്മയ്ക്കു സ്നേഹത്തോടെ( എഴുപത്തന്ചാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ മാതാവിന്)


എന്‍ മനതാരിലൊരു കെടാവിളക്കായ്
എന്നന്തരാത്മവിന്നാന്തോളനമായി
നിരന്തരം വാഴുമെന്നൈശ്വര്യമൂര്‍ത്തി
അമ്മ തന്നെ സ്നേഹവും.......
അമ്മ തന്നെ ദേവിയും.......
പ്രാണവായുവും നീയെനിക്കമ്മേ.......

നെയ്ച്ചോറുരുട്ടി ഊട്ടി നീ
ആരിരം പടിയുറക്കി നീ
കുറുമ്പു കാട്ടി ഞാന്‍ പിണങ്ങിയ നേരം
വാരിപ്പുണര്‍ന്നു നല്കീ ചുടുചുംബനം
ആ മടിയില്‍ തല ചായ്ക്കവെ
മറന്നു ഞാനെന്‍ തപങ്ങളെല്ലാം

ഹരിശ്രീ കുറിപ്പിച്ച ഗുരുവാണു നീ
ഹരിനാമം ചൊല്ലി വളര്‍ത്തിയെന്നെ
കലയുടെ കോവിലില്‍ ഞാനാടവെ
എന്നെ കനകച്ചിലന്കയണിയിച്ചു നീ
നിന്‍ സ്നേഹ പാലാഴിയില്‍ കടഞ്ഞെടുത്തെന്നെ
നിന്‍ ചിറകിന്‍ കീഴില്‍ പോറ്റി വളര്‍ത്തി

അമ്മ തന്നെ ദയയും....
അമ്മ തന്നെ ലക്ഷ്മിയും....
വരദേവതയും നീയെനിക്കമ്മേ.....

കാരുണ്യവാരിധേ നിന്‍ പാദസ്പര്‍ശം പുണ്യം
അനുഗ്രഹിക്കൂ നിന്‍ മക്കളെയമ്മേ
ഇനിയൊരായിരം ജന്മമുണ്ടെന്കിലും
നിന്‍ ഗര്‍ഭപാത്രത്തിലിടം തരേണം
നീയെനിക്കെന്നും തായയായിടേണം
നിന്‍ സ്നേഹസാഗരത്തില്‍ നീന്തിടട്ടെ

അര്‍പ്പിക്കുന്നീ പുണ്യ പാദാന്തത്തില്‍
ഒരായിരം സ്നേഹപുഷ്പങ്ങളമ്മേ

7 comments:

Jane Joseph , New Jersey, USA said...
This comment has been removed by the author.
Matthew said...

How come you left Kerala.....

SHAJI

Jane Joseph , New Jersey, USA said...

എഴുപത്തന്ചാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ മാതാവിന് പിറന്നാള്‍ ആശംസകള്‍

Anonymous said...

അമ്മക്ക് പിറന്നാള്‍ ആശംസകള്‍..ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണാന്‍ സാധിക്കട്ടെ..

അപ്പു ആദ്യാക്ഷരി said...

ഈ അമ്മയെ ഇന്നും ജീവനോടെ നല്‍കിയ ദൈവത്തിനു നന്ദി പറയുക. അമ്മയ്ക് ജന്മദിനാശംസകള്‍.

Asha said...

You do have some sleeping talents in you... Make sure you wake them up on the right side of the bed.....Boban

Jane Joseph , New Jersey, USA said...

Shaj
Eventhough I'm faraway, my heart is still there..
Anony,
Thanks for the wishes...
Appu,
Thanks for the wishes & prayers...
I saw your sites....poems are amazing....dakshina
Bobs & Asha,
You've been very supportive..