Friday, January 4, 2008

എണ്‌ടെ മോഹാക്ഷരങ്ങള്‍

രാത്രി ഏറെ വൈകിയിരിക്കുന്നു.പക്ഷെ പുറത്‌തു നല്ല വെളിച്ചം. മഞ്ഞു നന്നായി പെയ്യുന്നുണ്ട്‌.മഞ്ഞിണ്റ്റെ വെണ്‍മയും നിലാവിണ്റ്റെ നീലിമയും കൂടിക്കലര്‍ന്ന്‌ വല്ലാണ്ട്‌ മോഹിപ്പിക്കുന്ന ഒരു സൌന്ദര്യം രാത്രിക്ക്‌.മനസ്‌ നന്നായി ശാന്തമായിരിക്കുന്നു.പേന കൈയില്‍ എടുത്‌തതു.പുറത്‌തേക്കു പ്രവഹിക്കാന്‍ വെമ്പി നിന്ന വാക്കുകളൊക്കെയും ആരോ കൊട്ടിയടച്‌`ച ഒരു വാതിലിണ്റ്റെ പിന്നിലാക്കപ്പെട്ട പോലെ.വല്ലാത്‌ത ഒരു മരവിപ്പ്‌.പുറത്‌തു വീണ മഞ്ഞിനോടൊപ്പം മനസിലെ ഭാവനയും തണുത്‌തുറഞ്ഞ പോലെ.ഉറക്കം മെല്ലെ ശരീരത്‌തിലേക്ക്‌ അരിച്ചെത്‌തുന്നു.മനസു മാത്രം തളരാതെ പിടിച്ചു നില്‍ക്കുന്നു.ഇതു സ്ഥിരം സംഭവമാണ്‌.വൈകിട്ടു ഒന്‍പതു മണിയോടെ ശരീരം എതാണ്ടു ഉറങ്ങിക്കഴിഞ്ഞിരിക്കും.ബാക്കി രണ്ട്‌ മണിക്കൂറ്‍ മനസിനോടുള്ള ഒരു സഹകരണം മത്രമാണ്‌ ശരീരത്‌തില്‍ സംഭവിക്കുന്നത്‌.സമയം രാത്രി പതിനൊന്നോടടുക്കുന്നു.ഇനിയും ഉറങ്ങിയില്ലെങ്ങില്‍ നാളെത്‌തെ കാര്യങ്ങള്‍ അവതാളത്‌തിലാവും.രാവിലെ ആറു മണിക്കു എണീറ്റു പതിവു നൃത്‌തം തുടങ്ങേണ്ടതാണ്‌.കണ്ണുകള്‍ ഇറുക്കിയടച്ചു...ശൂന്യത...ഇരുട്ട്‌...മെല്ലെ വെളിച്ചം പരക്കുന്നതു പോലെ.മഞ്ഞു കണങ്ങള്‍ പൊഴിയുന്നു.അല്ല മഞ്ഞു കണങ്ങള്‍ പോലെ അക്ഷരങ്ങള്‍..എണ്റ്റെ പ്രിയപ്പെട്ട മലയാളം അക്ഷരങ്ങള്‍.അവ മെല്ലെ പാറിപ്പറന്നു താഴേക്കു പതിക്കുന്നു...ഞാന്‍ കാണാനാഗ്രഹിച അക്ഷരങ്ങള്‍...അവ രൂപം കൊടുത്‌ത വാക്കുകള്‍.....വാക്യങ്ങളായി.... ഒരു പരവതാനി വിരിച്ച പോലെ.പിന്നെ അവ വീണ്ടും പൂമ്പാറ്റകളെ പോലെ പറന്നുയര്‍ന്നു... എനിക്കു ചുറ്‌റും നൃത്‌തം വക്കുന്നു..ഞാനറിയാതെ എണ്റ്റെ പാദങ്ങളും ആ താളലയങ്ങള്‍ക്കൊപ്പം ആടിത്‌തുടങ്ങുന്നു...

6 comments:

Anonymous said...

excellent and beautuful.lovely writing. keep going. best wishes. very late to know that a "madhavikutty" studied withus.
Good luck

നിര്‍മ്മല said...

നല്ല തുടക്കം. ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. സമയം കിട്ടുമ്പോഴൊക്കെ പോസ്റ്റുകളിടണേ.

Asha said...

A great start for a nice work. You woke up lot of feelings that we pretend not to look back.

Keep it up and good luck.

Anonymous said...

Rajnath -thanks for visiting and the encouragements.

Nirmala - let me start this journey with your blessings.

Bobs - Thanks brother,great to hear that I took you back to our childhood days..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത് ഏതായാലും തുടക്കം നന്നായിരിക്കുന്നൂ.!!
എഴുതുക ഇനിയും ഒരുപാടൊരുപാട്.സ്നേഹത്തില്‍ ചാലിച്ച നിലാവില്‍ പൊതിഞ്ഞ ഒരുപിടി സ്നേഹാക്ഷരങ്ങള്‍ കൊണ്ട് തൂലിക നിറവാര്‍ന്നതാക്കുക. ആശംസകള്‍.

അനൂപ് അമ്പലപ്പുഴ said...

eee pravasikalude karyam kondu thottu!